Thursday, November 20, 2008

എം.എന്‍. നമ്പ്യാര്‍ അരങ്ങൊഴിഞ്ഞു

ചെന്നൈ: വില്ലന്‍ വേഷങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തു അരനൂറ്റാണ്ടു നിറഞ്ഞാടിയ എം.എന്‍. നമ്പ്യാര്‍ (92) ചെന്നൈയിലെ സ്വവസതിയില്‍ അന്തരിച്ചു. തമിഴ്‌ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നമ്പ്യാര്‍ 'ജംഗിള്‍' എന്ന ഇംഗ്ലീഷ്‌ ചിത്രം ഉള്‍പ്പടെ ആയിരത്തിലേറെ തമിഴ്‌, മലയാള സിനിമകളില്‍ വേഷമിട്ടു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ സുകുമാരന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ രണ്ടാണ്‍മക്കളും ഒരു മകളുമുണ്ട്‌. 
മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്ന എം.എന്‍. നമ്പ്യാര്‍ 1919 മാര്‍ച്ച്‌ ഏഴിനു കണ്ണൂരില്‍ ജനിച്ചു. പതിമൂന്നാം വയസില്‍ നവാബ്‌ രാജമാണിക്യത്തിന്റെ ട്രൂപ്പില്‍ ചേര്‍ന്നതോടെ കലാജീവിതത്തിനു തുടക്കമായി. 1935 ല്‍ പുറത്തിറങ്ങിയ തമിഴ്‌ ഹിന്ദി ഭാഷകളില്‍ നിര്‍മിച്ച ഭക്‌ത രാംദാസിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 
എം.ജി.ആര്‍. സിനിമകളില്‍ സ്‌ഥിരം വില്ലന്‍വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. ഒട്ടുമിക്ക പഴയകാല നായകരടക്കം- ബാലയ്യ മുതല്‍ ഭാരതീരാജയുടെ മകന്‍ മനോജ്‌ വരെ -തമിഴ്‌ സിനിമയിലെ ഏഴു തലമുറകള്‍ക്കൊപ്പം അഭിനയിച്ചു. സിനിമയില്‍ സ്‌ഥിരം വില്ലനായിരുന്നെങ്കിലും ജീവിതത്തില്‍ തികഞ്ഞ അയ്യപ്പഭക്‌തനും സസ്യഭുക്കുമായിരുന്നു. സെറ്റിലും വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ആഹാരങ്ങളോടായിരുന്നു പഥ്യം.
65 വര്‍ഷമായി മുടങ്ങാതെ ശബരിമലദര്‍ശനത്തിനെത്തിയിരുന്നു. മഹാഗുരുസ്വാമി എന്നാണ്‌ അയ്യപ്പഭക്‌തര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. തിരക്കേറിയ നടനായ ശേഷം 'നമ്പ്യാര്‍ നാടക മണ്‍ട്രം' എന്ന പേരില്‍ നാടകക്കമ്പനി തുടങ്ങി. എം.ജി.ആറിനൊപ്പം ആയിരത്തിലൊരുവന്‍, ശിവാജി ഗണേശനൊപ്പം അംബികാപതി, ജെമിനി ഗണേശനൊപ്പം മിസിയമ്മ, നെഞ്ചം മരപ്പതില്ലെയ്‌എന്നിവയാണു ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്‌. ഉത്തമ പുതിരന്‍, എങ്ക വീട്ടു പിള്ളെ, സര്‍വാധികാരി പല്ലനാട വാഴ്‌കൈ, നിനൈയ്‌ത്താതെ മുടിപ്പവന്‍, ഉലകം ചുറ്റും വാലിബന്‍, രാജ രാജ ചോളന്‍, നെഞ്ചം മറപ്പതില്ലൈ, എന്‍ തമ്പി, പാശൈ മലര്‍, അന്‍പേ വാ തുടങ്ങിയവ പ്രധാനചിത്രങ്ങളാണ്‌. കല്യാണി, കവിത എന്നീ ചിത്രങ്ങളില്‍ നായകനായി. ദിഗംബര സാമിയാര്‍ എന്ന ചിത്രത്തില്‍ പതിനൊന്നു വേഷമിട്ട്‌ ചരിത്രം സൃഷ്‌ടിച്ചു. മലയാളത്തില്‍ സ്വാമി അയ്യപ്പന്‍, തടവറ, തച്ചോളി അമ്പു, ഷാര്‍ജ ടു ഷാര്‍ജ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 
നാടകം, സീരിയല്‍ രംഗങ്ങളിലും തിളങ്ങി. എം.ആര്‍.രാധയും സാവിത്രിയുമായിരുന്നു ഏറ്റവും പ്രിയതാരങ്ങള്‍

Wednesday, September 24, 2008

പ്രവചനങ്ങള്‍ ബാക്കിയാക്കി, വാരിയര്‍ യാത്രയായി

എടപ്പാള്‍: കേരളത്തിലെ ജ്യോതിഷികളുടെ കുലപതി സ്ഥാനമലങ്കരിച്ചിരുന്ന എടപ്പാള്‍ ശൂലപാണി വാര്യര്‍ (94)അന്തരിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം എടപ്പാള്‍ തലമുണ്ടയിലെ തലമുണ്ട വാര്യത്ത്‌ ആയിരുന്നു അന്ത്യം. സംസ്കാരം നടത്തി. ജൂലായില്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന്‌ തൃശ്ശൂര്‍ അമല ആസ്‌പത്രിയിലും പിന്നീട്‌ എടപ്പാള്‍ ആസ്‌പത്രിയിലും ചികിത്സിച്ച്‌ വീട്ടിലേക്ക്‌ മടങ്ങിയതായിരുന്നു.തലമുണ്ട വാരിയത്ത്‌ പരേതരായ ശൂലപാണിവാര്യരുടെയും ഇട്ടിച്ചിരി വാരസ്യാരുടെയും മകനായി 1915 ജനവരിയില്‍ പിറന്ന ശൂലപാണി രാഷ്ട്രീയത്തിലൂടെയും കവിതയിലൂടെയുമാണ്‌ ജ്യോതിഷരംഗത്തെത്തുന്നത്‌.സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത ഇദ്ദേഹം പോത്തന്നൂര്‍ ഉണ്ണിക്കണ്ണന്‍ പണിക്കര്‍, കുഞ്ഞുണ്ണി നായര്‍, പെരിങ്ങോടുള്ള എടപ്പാംവീട്ടില്‍ കോപ്പ എഴുത്തച്ഛന്‍ എന്നിവരില്‍ നിന്നാണ്‌ ജ്യോതിഷത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്‌. മണ്ണഴിവളപ്പില്‍ കുട്ടപ്പ അങ്ങുന്നിന്റെ ശിക്ഷണത്തില്‍ സംസ്‌കൃതത്തിലും പാണ്ഡിത്യം നേടി.സ്വാതന്ത്ര്യസമരത്തിലും കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലും സക്രിയമായി പങ്കെടുത്ത ഇദ്ദേഹം നാലപ്പാട്ട്‌ നാരായണമേനോനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്‌ ജ്യോതിഷമാണ്‌ തന്റെ കര്‍മ്മമണ്ഡലമെന്ന്‌ തിരിച്ചറിഞ്ഞത്‌.

ശബരിമല, ചോറ്റാനിക്കര, കാടാമ്പുഴ, കോഴിക്കോട്‌ തളി, കണ്ണൂര്‍ മാടായിക്കാവ്‌, ശുകപുരം ദക്ഷിണാമൂര്‍ത്തി തുടങ്ങി കേരളത്തിലെ പ്രശസ്‌ത ക്ഷേത്രങ്ങളിലെല്ലാം ദേവപ്രശ്‌നങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിച്ച ഇദ്ദേഹം കേരളത്തിനുപുറത്തും ഒട്ടനവധി ദേവപ്രശ്‌നങ്ങള്‍ക്കും കുടുംബപ്രശ്‌നങ്ങള്‍ക്കും കാര്‍മികത്വം നല്‍കി.
കേന്ദ്ര മാനവശേഷി വകുപ്പിന്റെ സംസ്‌കൃത ജ്യോതിഷരത്‌നനം പുരസ്‌കാരം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.ഭാര്യ: അമ്മിണി വാരസ്യാര്‍. മക്കള്‍: സി.വി. ഗോവിന്ദന്‍(കവി, റിട്ട. അധ്യാപകന്‍), സുബ്രഹ്മണ്യന്‍, ശൂലപാണി (എച്ച്‌.എം. ബേസല്‍ മിഷന്‍ സ്‌കൂള്‍, ഷൊറണൂര്‍), ചന്ദ്രശേഖരന്‍ (അധ്യാപകന്‍, കല്‍പകഞ്ചേരി സ്‌കൂള്‍).മരുമക്കള്‍: തങ്ക, കസ്‌തൂര്‍ഭായി (ആര്‍.ഡി. ഏജന്റ്‌), രമണി, ഗീത.

Thursday, September 18, 2008

ദുബായില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍

ദുബായ്‌: ദുബായില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷന്‌ സമീപം താമസിക്കുന്ന കാട്ടുപീടികയില്‍ മാധവന്റെ മകന്‍ ഗിരീഷ്‌(29), ഭാര്യ ഷബിജ(22) മകള്‍ ഗൗരിനന്ദ(ഒന്നര വയസ്സ്‌) എന്നിവരെയാണ്‌ ദുബായ്‌ ക്രീക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. മൃതദേഹങ്ങള്‍ ദുബായ്‌ റാഷിദ്‌ ആസ്‌പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ദുബായ്‌ ഡ്രൈഡോക്കിലെ ഒരു കമ്പനിയില്‍ ഫോര്‍മാനായിരുന്നു മരിച്ച ഗിരീഷ്‌. ഷബിജയും ഡ്രൈഡോക്കിലെ ഒരു കമ്പനിയില്‍ ജോലിക്കാരിയായിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മൃതദേഹങ്ങള്‍ ശനിയാഴ്‌ച നാട്ടിലേക്ക്‌ കൊണ്ടുപോകും. സാമ്പത്തിക പരാധീനതയെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്‌ സംശയിക്കുന്നത്‌.

Sunday, September 14, 2008

കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്‌

മലയാള സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ വിസ്മയ ലോകം തീര്‍ത്ത കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്‌ (81) അന്തരിച്ചു. ആകാശവാണി മുന്‍ ഡയരക്ടരായിരുന്നു . ചെന്നൈ എഗ്‌മൂര്‍ മാര്‍ഷല്‍സ്‌ റോഡിലുള്ള മകള്‍ ശ്രീലതയുടെ വീട്ടില്‍ വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖം കാരണം വിശ്രമത്തിലായിരുന്നു. ശവസംസ്‌കാരം നടന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ ചെറുമകള്‍ ഗംഗാദേവിയാണ്‌ ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാര്‍ എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: ഹരിദാസ്‌, ഉഷ. സഹോദരങ്ങള്‍: ആര്‍.എസ്‌. നായര്‍, കോന്നിയൂര്‍ രാധാകൃഷ്‌ണന്‍. പത്തനംതിട്ട കോന്നി നെല്ലിക്കോട്‌ കുടുംബാംഗമായ നരേന്ദ്രനാഥ്‌ പരേതരായ എം.എന്‍. രാഘവന്‍നായരുടെയും കുഞ്ഞുകൊച്ചമ്മയുടെയും മകനാണ്‌. 1950ല്‍ കോഴിക്കോട്‌ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. തുടര്‍ന്ന്‌ തിരുവനന്തപുരം, തൃശ്ശൂര്‍, പോര്‍ട്ട്‌ബ്ലയര്‍, തൃശിനാപ്പള്ളി, ജോധ്‌പുര്‍, ന്യൂഡല്‍ഹി ആകാശവാണി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, കോഴിക്കോട്‌ ആകാശവാണി കേന്ദ്രങ്ങളില്‍ ഡയറക്ടറായിരുന്നു. ആകാശവാണി ചെന്നൈ നിലയത്തില്‍ ഡയറക്ടര്‍ പദവിയിലിരിക്കവെ 1985 ലാണ്‌ വിരമിച്ചത്‌. മലയാളത്തില്‍ 40 ഓളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള നരേന്ദ്രനാഥ്‌ ആനുകാലികങ്ങളില്‍ ശാസ്‌ത്രസംബന്ധിയായ ലേഖനങ്ങള്‍ രചിച്ചുകൊണ്ടാണ്‌ ശ്രദ്ധേയനായത്‌. 'ചക്രവാളത്തിനപ്പുറം' എന്ന പുസ്‌തകം മലയാളത്തിലെ ആദ്യ സയന്‍സ്‌ ഫിക്ഷന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1947 ല്‍ 'ആത്മമിത്രം' എന്ന ചെറുകഥ സമാഹാരമാണ്‌ ആദ്യം പ്രസിദ്ധീകരിച്ച പുസ്‌തകം. 'വരം' എന്ന അദ്ദേഹത്തിന്റെ ശാസ്‌ത്രനോവല്‍ മലയാളത്തിലെ ആദ്യത്തെ സീരിയലായി തിരുവനന്തപുരം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്‌തു. സര്‍ദാര്‍ പണിക്കരെക്കുറിച്ചെഴുതിയ ജീവചരിത്രഗ്രന്ഥത്തിന്‌ അദ്ദേഹത്തിന്‌ 1982-ല്‍ പി.കെ. പരമേശ്വരന്‍നായര്‍ സ്‌മാരക അവാര്‍ഡ്‌ ലഭിച്ചു. സയന്‍സ്‌ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ സ്ഥാപകാംഗം, ചെന്നൈയിലെ സെന്‍ട്രല്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസ്‌ അംഗം, നെഹ്‌റു യുവകേന്ദ്ര തമിഴ്‌നാട്‌ ഘടകം ഉപദേശകസമിതിയംഗം, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, മദ്രാസ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ്‌ വിഭാഗം ബോര്‍ഡ്‌ മെമ്പര്‍ തുടങ്ങി വിവിധ തുറകളില്‍ കോന്നിയൂര്‍ നരേന്ദ്രനാഥ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

P.C. Yohannan Ramban Dead

Senior-most priest of the Malankara Orthodox Syrian Church and manager of the Mar Kuriakose Dayara at Pothenpuram P.C. Yohannan Ramban, died of a heart attack on Saturday morning. He was 74. His body will be interred in a specially-constructed crypt at the Mar Kuriakose Dayara Chapel on Wednesday, Church authorities said.Born in an agrarian family in Pampady as the fourth of five sons, he was called to spiritual service by the late Kuriakose Mar Gregorios Metropolitan, one of the declared saints of the Orthodox Church, at an early age. At the age of 22, he was ordained a priest by his spiritual guide and mentor himself. He was elevated as Ramban (abbot) of the Mar Kuriakose Dayara in 1983. Yohannan Ramban was active in public life, being the member of the Managing Committee of the Orthodox Church, president of the Kerala State Orphanages Association, general convener of the Kerala Madya Virudha Munnani and head of Asha Kiran, a rehabilitation centre for AIDS-afflicted persons. He was also instrumental in the founding of Abhaya Bhavan, a home for the destitute; Balabhavan, home for destitute children; Mar Ivanios ITC; BMM English Medium School and Kuriakose Gregorios (KG) College in the close vicinity of the Dayara. He had led many an agitation against government’s liquor policies.His active public life also earned him friends and well-wishers across the various Christian denominations and outside his community. His was a powerful voice in ecumenical and inter-religious discourses and was a voice of moderation when extreme voices tried to hijack the Orthodox-Jacobite rivalry.